സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം… അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്...




കൊച്ചി: കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. 

അര്‍ജുന്‍ ആയങ്കി ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. 

സിഐയെ ഭീഷണിപ്പെടുത്തിയതില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിരുന്നു.
Previous Post Next Post