ജ്യോതിഷാലയിൽ കഞ്ചാവ് ഒളിപ്പിച്ച ജ്യോത്സ്യൻ പിടിയിൽ


ജ്യോതിശാലയിൽ കഞ്ചാവ് സൂക്ഷിച്ചിരുന്ന ജ്യോത്സ്യൻ പിടിയിൽ. കണ്ണൂർ∙ പയ്യന്നൂർ സ്വദേശിയായ ശ്രീനാഥ് പി (40) ആണ് പിടിയിലായത്. ജ്യോതിഷാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന് താഴെയുള്ള മുറിയിലെ ചുമർ അലമാരയിൽ കവറിലാക്കി സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.


രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പിടികൂടുകയായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ പിടിച്ചെടുത്തത് കഞ്ചാവാണെന്ന് വ്യക്തമായി. തുടർന്ന് ഇയാൾക്കെതിരെ എൻഡിപിഎസ് നിയമം അനുസരിച്ച് കേസെടുക്കുകയും പിടികൂടുകയുമായിരുന്നു. ഓപ്പറേഷൻ തൂഫാൻ വഴിയായിരുന്നു നടപടി

Previous Post Next Post