പൊൻകുന്നം: ഇരുപതാം മൈലിൽ ബസിന് മുൻപിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. കടുക്കാമല വളവിന് സമീപമാണ് കുമളിയിലേയ്ക്ക് പോയ കെ.എസ് ആർ ടി സി ബസിന് മുൻപിൽ ചാടിയ യുവാവ് മരിച്ചത്. യുവാവിൻ്റെ പക്കൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നു കോട്ടയം ആർപ്പൂക്കര സ്വദേശി ടി എസ് രാജേഷ് ആണ് മരിച്ചതെന്നാണ് സൂചന. കോട്ടയത്തുനിന്നും കുമളിക്ക് പോയ കെഎസ്ആർടിസി ബസ്സിന് മുൻപിലേയ്ക്കാണ് ഇയാൾ ചാടുകയത്. പൊൻകുന്നം ഭാഗത്ത് നിന്നും നടന്ന് വന്ന ഇയാൾ പല തവണ വാഹനങ്ങൾക്ക് മുന്നിൽ ചാടാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു.ബസിൻ്റ മുൻ ചക്ര കയറിയിറങ്ങിയ യുവാവ് തത്സമയം മരിക്കുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.