നഗരസഭയിൽ ഇന്നലെയാണ് സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടായത്. ഏറ്റുമുട്ടലിൽ മേയർക്കും നിരവധി കൗൺസിലർമാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് ഇരുവിഭാഗങ്ങൾക്കെതിരെയും കേസെടുത്തിരുന്നു. എൽഡിഎഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെയും ബിജെപി കൗണ്‍സിലര്‍ ശ്രുതിയുടെ പരാതിയിൽ എസ് പി ദീപക്, മുൻ മേയർ ശ്രീകുമാർ, വഞ്ചിയൂർ ബാബു അടക്കം അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തത്. മേയറുടെയും കാപ്പാ കേസ് പ്രതിയായ കൗൺസിലർ ആർ സുഗതൻ്റെയും രാജിയാവശ്യപ്പെട്ടുള്ള സിപിഎം സമരമാണ് സംഘർഷത്തിലേക്ക് നയിച്ചത്.