ആലപ്പാട് ചെറിയഴീക്കൽ തീരത്ത് രണ്ട് ഭീമൻ ഇരുമ്പ് വീപ്പകൾ അടിഞ്ഞുകൂടിയത് നാട്ടുകാരിലും മത്സ്യത്തൊഴിലാളികളിലും പരിഭ്രാന്തി പരത്തി. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം മൈലാടുംകുന്ന് ഭാഗത്തെ കടൽഭിത്തിയിലാണ് ഇന്നലെ രാവിലെ ആറുമണിയോടെ വീപ്പകൾ കണ്ടെത്തിയത്.

രാവിലെ ആറുമണിയോടെയാണ് രണ്ട് വീപ്പകൾ കടലിൽ തീരത്തോട് ചേർന്ന് കാണപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആദ്യം കരുനാഗപ്പള്ളി പൊലീസും പിന്നീട് തീരദേശ പൊലീസും സ്ഥലത്തെത്തി. തുടർന്ന് വീപ്പകൾ കരയിലേക്കു മാറ്റിയതോടെയാണ് ഒഴിഞ്ഞ വീപ്പകളാണെന്ന് വ്യക്തമായത്.

കഴിഞ്ഞ വർഷം കപ്പൽ മുങ്ങിയപ്പോൾ കണ്ടെയ്നറുകളിൽ നിന്നുള്ള വീപ്പകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടുതലായി ഒഴുകി എത്തിയത് ആലപ്പാട് തീരത്തായിരുന്നു. അതിൽപെട്ടവയാണിതും എന്നാണ് സംശയം