പാമ്പാടി ചേന്നംപള്ളിയിൽ യുവതി യുവാക്കൾ കഞ്ചാവുമായി പിടിയിൽ



പാമ്പാടി : കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ ചേന്നംപള്ളി ജംഗ്ഷനിൽ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 4 പേർ പിടിയിൽ. ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ ചാമംപതാൽ കരയിൽ നരിക്കാട്ടു വീട്ടിൽ റെജി മകൻ ഹെയിൻസ് റെജി 26 വയസ്സ്,ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ വാഴൂർ കരയിൽ പൊത്തൻപ്ലാകൽ വീട്ടിൽ മനോജ്‌ പ്രകാശ് മകൾ മീനാക്ഷി മനോജ്‌ 25 വയസ്സ്,കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ പൊൻകുന്നം കരയിൽ കോയിപ്പള്ളിയിൽ വീട്ടിൽ വിനോദ് കുമാർ മകൾ അമൃത വിനോദ് 26 വയസ്സ്,കോട്ടയംതാലൂക്കിൽ ആനിക്കാട് വില്ലേജിൽ ആനിക്കാട് കരയിൽ തടത്തിൽ വീട്ടിൽ മനോജ്‌ ടി എം മകൻ നോയൽ മാത്യു മനോജ്‌ 24വയസ്സ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 
28.06.2026 ൽ കേരള എക്സൈസ് വകുപ്പ് നടത്തിവരുന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് ആയ ഓപ്പറേഷൻ തണ്ടർ ൻറെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിന് പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഗോകുൽ ലാൽ പി യും സംഘവും ഇവരെ പിടികൂടി. പാമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്കിന് കൃത്യം നടക്കുന്നതായി ലഭിച്ച ലൊക്കേഷൻ മാപ് എക്സൈസിന് നൽകിയതിൻ പ്രകാരമുള്ള ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
Previous Post Next Post