ദുബായിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; വാഹന ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം.. സംഭവം ഇന്ന് പുലർച്ചെ



ദുബായ് : ദുബായിലെ ബഹുനില
കെട്ടിടത്തിൽ അഗ്നിബാധ. ഇന്ന് (വ്യാഴം) പുലർച്ചെയാണ് ഷെയ്ഖ് സായിദ് റോഡിലെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.

അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന നിലയിലാണ് തീ പടർന്നുപിടിച്ചത്. കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ ഉദ്യോഗസ്‌ഥരും വാഹനങ്ങളും മിനിറ്റുകൾക്കകം സംഭവസ്‌ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലവിൽ തീ പൂർണമായും അണച്ചതായും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള തുടർനടപടികൾ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും തടയുകയും കാൽനടയാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
Previous Post Next Post