അച്ഛൻ മരിച്ചത് ഭർത്താവിൻറെ നിരന്തര പീഡനം കാരണം’, പരാതി നൽകി യുവതി


താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി മകൾ. കോഴിക്കോട് താമരശ്ശേരി സ്വദേശി കാരാടിപ്പറമ്പത്ത് ഗോപാലൻ(74) ആണ് മരിച്ചത്. തൻറെ ഭർത്താവ് നിരന്തരമായി ഉപദ്രവിച്ചതിലുള്ള മനോവിഷമത്തെ തുടർന്നാണ് അച്ഛൻ മരിച്ചതെന്ന് കാണിച്ച് മകൾ ദിവ്യയാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മരണത്തിന് ഏതാനും മിനുറ്റുകൾ മുൻപ് ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഭർത്താവ് വിനീഷ് ഗോപാലനെ പിടിച്ച് പുറത്താക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിലുള്ള മനോവിഷമം സുഹൃത്തിനോട് പങ്കുവെക്കാൻ പോകുന്ന വഴിയിലാണ് അച്ഛൻ റോഡരികിൽ കുഴഞ്ഞുവീണതെന്നും ദിവ്യ പറയുന്നു.

أحدث أقدم