
തിരുവനന്തപുരം: അങ്കണവാടിയില്‍ ‘ബിര്‍ണാണി’ ചോദിച്ച് വൈറലായ ശങ്കു എന്ന കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി ബിന്ദുകൃഷ്ണയുടെ ഓഫീസ്. മന്ത്രി ബിന്ദുകൃഷ്ണയ്‌ക്കെതിരായാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്.
മുഖ്യമന്ത്രി സസ്പെൻഷന് ശുപാർശ ചെയ്തെന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയാണ്
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി നൽകിയത്. വാർത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.