വിവാദ ഉദ്യോഗസ്ഥൻ DYSP മധുബാബുവിന് സ്ഥാനക്കയറ്റം…


വിവാദ ഉദ്യോഗസ്ഥൻ DYSP മധുബാബുവിനാണ് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡിഷണൽ SP യായി നിയമിച്ചുകൊണ്ടാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സർക്കാരാണ് സ്ഥാനകയറ്റത്തിന് ശുപാർശ നൽകിയിരുന്നത്. കസ്റ്റഡി മർദന ആരോപണം നേരിടുന്ന് ഉദ്യോഗസ്ഥാനണ് മധുബാബു.ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആണ് നിലവിൽ മധുബാബു.

മധു ബാബുവിനെതിരെ പലപ്പോഴായി നിരവധി പരാതികളാണ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്‌. നേരത്തേ 2024 ഡിസംബറില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദിക്കുകയും ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും മധുബാബുവിനെ ശിക്ഷിച്ചിരുന്നു.പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥനെ മര്‍ദിച്ചെന്ന കേസിലായിരുന്നു അന്ന് നടപടി. 2006 ഓഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. അന്ന് ചേര്‍ത്തല എസ്‌ഐ ആയിരുന്നു മധു ബാബു.

Previous Post Next Post