പാമ്പാടി ഇലക്കൊടിഞ്ഞിയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരുക്ക് അപകട സ്ഥലത്തു നിന്നും കാലിൻ്റെ മുറിഞ്ഞ് പോയ തള്ളവിരൽ കണ്ടെത്തി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: സിജു K ഐസക്ക് തള്ളവിരലുമായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പുറപ്പെട്ടു



പാമ്പാടി : ഇലക്കൊടിഞ്ഞിയിൽ രാത്രി ഏകദേശം  9:40 നായിരുന്നു കാറും ബൈക്കും അപകടത്തിൽപ്പെട്ടത് 
ഷിബു റ്റി തോമസ്(36),തൊള്ളായിരകുഴി, കോളംഭാഗം പി. ഒ, തടിയൂർ എന്ന
യുവാവാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്
പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന ഭാര്യാ പിതാവിനെ സന്ദർശിച്ചിട്ട് ബൈക്കിൽ തിരികെ പോരുമ്പോൾ കുറ്റിക്കൽ ഭാഗത്ത്‌ നിന്നും വരികയായിരുന്ന കാറുമായി ഇലക്കൊടിഞ്ഞി കവലക്കടുത്തു വെച്ച് കൂട്ടി ഇടിച്ചാണ് അപകടം.


അപകടത്തെ തുടർന്ന്  നാട്ടുകാർ ബൈക്ക് യാത്രികനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റും നാട്ടുകാരും അപകടം നടന്ന സ്ഥലത്ത് തിരികെ എത്തി നടത്തിയ പരിശോധനയിൽ ആണ് കാലിൽ നിന്നും വേർപെട്ട തള്ളവിരൽ കണ്ടെത്തിയത് ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ: സിജു K ഐസക്ക്‌ ആംബുലൻസിൽ കാൽ വിരൽ ശീതീകരിച്ച് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് തിരിച്ചിട്ടുണ്ട് ബൈക്ക് യാത്രികൻ്റെ കാലിന് ഗുരുതര പരുക്കുണ്ട്  
Previous Post Next Post