കേരളത്തിലെ പ്രൊഫഷണൽ പ്രോഗ്രാം ഏജൻസികളുടെ സംയുക്ത കൂട്ടായ്മയായ പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് കോ- ഓഡിനേഷന്റെ (PPAC)കമ്മിറ്റി യോഗം ചേർത്തലയിൽ നടന്നു



കോട്ടയം : കേരളത്തിലെ പ്രൊഫഷണൽ പ്രോഗ്രാം ഏജൻസികളുടെ സംയുക്ത കൂട്ടായ്മയായ പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് കോ- ഓഡിനേഷന്റെ (PPAC)കമ്മിറ്റി യോഗം 17ന്   ചേർത്തല വുഡ്ലാന്റ്സ് ലോഡ്ജിൽ വച്ച് ഷാജി സരിഗയുടെ അധ്യക്ഷതയിൽ ചേർന്നു 

 ഏജൻസി പ്രവർത്തകരുടെ വിവിധ യൂണിയനുകളായ AKPPAA യിൽ നിന്നും വേണു സി. കിഴക്കനേല, ഗൗതമൻ വെള്ളറട, ദ്രോണ ബാബു, ഷാജി മൂവ്വാറ്റുപുഴ , PPAF ൽ നിന്നും വേണുഗോപാൽ പാലക്കാട്, മനോജ്‌ പീലി, പ്രദീപ് അണിയരങ്ങ്, രഘു സാരഥി , KPPOO യിൽ നിന്ന് ബാബു സാരംഗി, മണികണ്ഠൻ കാച്ചാണി, വിമൽ ചെറുപൊയ്ക, മനീഷ് അയിലം,APPCU വിൽ നിന്നും പ്രശാന്ത് നരിക്കല്ലിൽ, ഡേവിസ് ചുങ്കത്തറ, PPCF ൽ നിന്നും ചന്ദ്രൻ ഗുരുവായൂർ എന്നിവർ പങ്കെടുത്തു.കലാസമിതികളും ഏജൻസിപ്രവർത്തകരും തമ്മിലുള്ള ഊഷ്മളമായ ബന്ധം; കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള 
 ഉതകുംവിധമുളള ചർച്ചകളും തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്.
 
Previous Post Next Post