
പത്തനംതിട്ടയിലെ 13 വയസുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത നാല് പേരെ അടക്കമാണ് പിടികൂടിയിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം എന്നാണ് പൊലീസ് പറയുന്നത്. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റം ഉണ്ട്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പോലീസിനു മൊഴി കിട്ടിയത്