ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്ന് വീണ് 13കാരന് ദാരുണാന്ത്യം…


പത്തനംതിട്ട പന്തളത്തിനടുത്ത് ഷട്ടിൽ കളിക്കുന്നതിനിടയിൽ ടെറസിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് 13 വയസുകാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ വിനോദിന്റെ മകൻ അർജ്ജുൻ ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കളിചിരികൾക്കിടെ നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്വന്തം വീട്ടിന്റെ ടെറസിന് മുകളിൽ വെച്ച് സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അർജ്ജുൻ.

ഇതിനിടെ കളിയുടെ ആവേശത്തിൽ അബദ്ധത്തിൽ കാൽ വഴുതി കുട്ടി ടെറസിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അർജ്ജുനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉടനടി പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി

Previous Post Next Post