
കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തച്ചങ്ങാട് സ്വദേശി മുഹമ്മദ് നൗഷാദ്, കോളിയടുക്കം സ്വദേശി കെ. പി. ഷെരീഫ്, കോട്ടിക്കുളം സ്വദേശി മുഹമ്മദ് സാലിഹ് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ നിന്നായി പീഡിപ്പിച്ചെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
ജില്ലാ ആശുപത്രിയിൽ വെച്ചുനടത്തിയ പരിശോധനയിൽ കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.