ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു…19 പേര്‍ മരിച്ചു…


ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. പൂഞ്ചിലും രജൗരിയിലുമായി 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കനത്ത മഴയും പ്രളയ മുന്നറിയിപ്പും തുടരുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ആശങ്കയില്‍. നാഗാലാന്‍ഡിലെ മോണ്‍ പട്ടണത്തില്‍ മണ്ണിടിച്ചിലില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പെയ്ത കനത്ത മഴയാണ് ജമ്മു കശ്മീരില്‍ നാശം വിതച്ചത്. പൂഞ്ചില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനുണ്ട്. പൂഞ്ചിലും രജൗരിയിലുമായി ആറുപേരെയാണ് കാണാതായത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നും നദീതീരങ്ങളില്‍നിന്നും നൂറുകണക്കിന് പേരെ ഇതുവരെ ഒഴിപ്പിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമടക്കം ഗതാഗതം തടസ്സപ്പെട്ടു. രജൗരിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം പൂര്‍ണമായും വെള്ളത്തിനടിയില്‍ ആയതോടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു

Previous Post Next Post