നക്ഷത്രഫലം 2026 ജൂലൈ 12 മുതൽ 18 വരെ


✒️ സജീവ് ശാസ്താരം 
      ( ചങ്ങനാശ്ശേരി ) 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്ന  ജ്യോതിഷ പണ്ഡിതനാണ് ,സജീവ് ശാസ്താരവുമായി ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 
📞 96563 77700

അശ്വതി :  വിദേശയാത്രാശ്രമം വിജയിക്കും. പരോപകാരപ്രദമായ കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും.  തൊഴില്‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും. 
ഭരണി : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം.  വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  
കാർത്തിക:  മനസ്സ് അസ്വസ്ഥമായ  നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. ,  ഭവനമാറ്റത്തിന് സാധ്യത.

രോഹിണി : പലതരത്തില് നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില് ധനാഗമം പ്രതീക്ഷിക്കാം. ബിസിനസില് നേട്ടങ്ങള്.  

മകയിരം :  ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്ക്കും അനുകൂലഫലങ്ങള് പ്രതീക്ഷിക്കാം. 
തിരുവാതിര : ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്‌ഥതകള് ശമിക്കും.
 
പുണർതം : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.  ഗൃഹനിര്‍മാണത്തില് പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില് മികവുപുലര്‍ത്താന് സാധിക്കും. 
പൂയം :സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും.  തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല് പരിക്കേല്‍ക്കുവാന് സാധ്യതയുണ്ട്. 

ആയില്യം  :  സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്‍ധിക്കും. 

മകം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്‍റര്‍വ്യൂ ഇവയില് വിജയിക്കും. 

പൂരം: പൊതു യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.  ചെറിയ രോഗദുരിത    സാദ്ധ്യത , പണമിടപാടുകളിൽ നേട്ടം . 

ഉത്രം:  അപ്രതീക്ഷിത ചെലവുകള് വര്‍ധിക്കും.  തൊഴിൽ രംഗത്ത് നേട്ടങ്ങൾ , അനുഭവിച്ചുകൊണ്ടിരുന്ന രോഗ ദുരിതങ്ങളില് നിന്ന് മോചനം. അടുത്ത ബന്ധുക്കള് വഴി നേട്ടം.

അത്തം: ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. . വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. തികച്ചും അവിചാരിത മായി കൈവശത്തിലിരുന്ന വസ്തുക്കള് നഷ്ടപ്പെട്ടേക്കാനിടയുണ്ട്.
ചിത്തിര:  ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. സ്ഥലംമാറ്റം ഉണ്ടാകും.  ദീര്‍ഘയാത്രകള് വേണ്ടിവരും. ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും.

ചോതി: ബന്ധുജനഹായം പ്രതീക്ഷിക്കാം ,   ധനപരമായി വരം അനുകൂലം ,  ഉദ്യോഗാർത്ഥികൾക്ക്‌ അനുകൂല സമയമാണ് ,  ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും.

വിശാഖം: ദാന്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന് സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള് പിടിപെടാനിടയുണ്ട്.
അനിഴം:   ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില് പ്രശ്നങ്ങള് ഉടലെടുക്കാം. സ്ത്രീജനങ്ങള് മുഖേന കലഹം ഉണ്ടാകാനിടയുണ്ട്.  സുഹൃത്തുക്കളുടെ വിവാഹത്തില് സംബന്ധിക്കും. വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം.

തൃക്കേട്ട:  ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയ്ക്ക്  സാദ്ധ്യത  , തൊഴിൽപരമായി മികച്ച വാരം , വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില് നേട്ടം കൈവരിക്കും. സഹോദരങ്ങള്‍ക്കു നേട്ടം. സാന്പത്തിക നേട്ടം കൈവരിക്കും.
മൂലം  : ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്‍ക്കുന്നു.   വിദ്യാഭ്യാസപരമായ നേട്ടം കൈവരിക്കും ,  ദീർഘകാല വ്യവഹാരങ്ങളില് വിജയം. സുഹൃത്തുക്കളുടെ തര്‍ക്കങ്ങളില് മധ്യസ്‌ഥം വഹിക്കും.  അവിചാരിത ധനലാഭം പ്രതീക്ഷിക്കാം. 

പൂരാടം : സാമ്പത്തികവിഷമതകള് ശമിക്കും.  സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 

ഉത്രാടം  :  കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. മംഗളകർമ്മങ്ങളിൽ  അതില് സംബന്ധിക്കും ,  ചെയ്യും. സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്‍കും. ഉത്തരവാദിത്തങ്ങള് വര്‍ധിച്ചുകൊണ്ടിരിക്കും. 
തിരുവോണം:    ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങള് വാങ്ങും. പിതാവിൽ  നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 

അവിട്ടം  : ദാമ്പത്യപരമായി നില നിന്നിരുന്ന ഭിന്നതകള് ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും.  പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടത നേരിടും. 

ചതയം : വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്നവിജം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. . സുഹൃത്തുക്കളുമായി വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും , . പുണ്യസ്ഥലങ്ങള് സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. 
പൂരുരുട്ടാതി:   വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. . മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. 

ഉത്രട്ടാതി : അപ്രതീക്ഷിത ചെലവുകള് വര്‍ധിക്കും,  കര്‍ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. കാര്യങ്ങൾ സാധിക്കുവാൻ ആവശ്യത്തിലധികം പരിശ്രമിക്കേടിനിവരും. 

രേവതി : തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങള് മാറും.   ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് വാരം അനുകൂലമാണ്. താല്‍ക്കാലിക ജോലികൾ  സ്‌ഥിരപ്പെടും.
Previous Post Next Post