സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വൻ്റി 20 പാർട്ടി വിട്ടു




അഖിൽ മാരാർ ട്വൻ്റി 20 പാർട്ടിയിൽ നിന്നും രാജിവച്ചു. ട്വൻ്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്റെ പടിയിറക്കം. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. രശ്മി കോൺഗ്രസ് വിട്ടു വന്നപ്പോൾ അവർക്ക് ആ സീറ്റ് നൽകി. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് ബുദ്ധിപരമായി ഒഴിവാക്കി.
ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമർശിച്ചു.
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. സ്വതന്ത്രനായി തത്കാലം തുടർന്ന് ശരികൾക്ക് വേണ്ടി ഇനിയും സംസാരിക്കുമെന്നു അഖിൽ പറഞ്ഞു
Previous Post Next Post