കോട്ടയം ഇലക്‌ട്രിക് ട്രേഡ്‌സ് അസോസിയേഷൻ 27-ാമത് ജില്ലാ വാർഷികം നടന്നു



കോട്ടയം: കേരള ഇലക്ട്രിക്ക് ട്രേഡ്‌സ് അസോസിയേഷൻ (KETA) 27-ാമതു ജില്ലാ വാർഷികം കോടിമത വിൽസർ കാസിലിൽ വെച്ച് ഞായറാഴ്ച രാവിലെ 10.30 ന് ജില്ലാ പ്രസിഡൻ്റ്  ജോൺ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടി. സ്റ്റേറ്റ് പ്രസിഡൻ്റ്  TR സന്തോഷ് ഉത്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി  സന്തോഷ് കുമാർ VP , സ്റ്റേറ്റ് MRC -G കാർത്തികേയൻ, സ്റ്റേറ്റ് ട്രഷറാർ  രാജൻ M മേനോൻ, സ്റ്റേറ്റ് വൈസ് പ്രസി : ജോസഫ് വി.വി, മുൻ സ്റ്റേറ്റ് പ്രസി : തോമസ് കെ.സി, സ്റ്റേറ്റ് പി.ആർ ഒ .സന്തോഷ് കുമാർ  , കേറ്റ ന്യൂസ് കൺവീനർ സുരേഷ് NP ,സ്റ്റേറ്റ് മെമ്പർഷിപ്പ് കൺവീനർ ശ്രീ ഷാജി പി മാതു, കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ MV ജോർജ്ജ്, വൈ പ്രസി. സാജു മുക്കാടൻ, ജോ സെക്രട്ടറി ശ്യാംകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ ഉദയകുമാർ,
കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ സണ്ണി ഫ്രാൻസിസ്, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ശ്രീ അജി കെ.ജി, എന്നിവർ ആശംസകൾ അറിയിച്ചു. കേറ്റ ന്യൂസ് പ്രകാശന കർമ്മം നടത്തി, മുതിർന്ന അംഗം ശ്രീ ജോസഫ് പി എം ഗ്യാലക്സിയെ ആദരിച്ചു.

അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മരണാനന്തര സഹായം, ഷോപ്പ് ഇൻഷുറൻസ്, ഗ്രീൻവൻസ് സെൽ മുതലായവ പ്രവർത്തന സജ്ജമായികൊണ്ടിരിക്കുന്നതായും MRC അറിയിച്ചു. സാധനങ്ങളുടെ അനിയന്ത്രിതമായ   വില വർദ്ധനവ്, കച്ചവടരംഗത്തെ അരോഗ്യപരമല്ലാത്ത മത്സരം ,അന്യസംസ്ഥാന അനധികൃത കച്ചവടം , ഓൺലൈൻ വ്യാപാരം എന്നിവക്കെതിരെ സർക്കാരിൽ സമ്മർദം നടത്തണമെന്നും തീരുമാനിച്ചു. ഏഞ്ചൽ ഓർക്കസ്ട്ര സംഗീത വിരുന്നും നടത്തി.
Previous Post Next Post