പാമ്പാടിയിൽ കഞ്ചാവുമായി സിനിമാതാരമടക്കം നാല് യുവതി യുവാക്കൾ പിടിയിൽ



കോട്ടയം :  കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസ് പിടിയിൽ. ഹോളിവൂണ്ട് അടക്കം സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പൊൻകുന്നം കോയിപ്പള്ളിയിൽ അമൃത വിനോദ്(26).
അമൃതയെ കൂടാതെ കോട്ടയം ചാമംപതാൽ നരിക്കാട്ടു വീട്ടിൽ ഹെയിൻസ് റെജി (26) വയസ്സ്, വാഴൂർ  പൊത്തൻപ്ലാകൽ വീട്ടിൽ  മീനാക്ഷി മനോജ്‌ (25) ആനിക്കാട്  തടത്തിൽ വീട്ടിൽ  നോയൽ മാത്യു മനോജ്‌ (24) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 
 കേരള എക്സൈസ് വകുപ്പ് നടത്തിവരുന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് ആയ ഓപ്പറേഷൻ തണ്ടറിൻറെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ച് സൂക്ഷിച്ച കുറ്റത്തിനാണ് പാമ്പാടി എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ജാമ്യം ലഭിച്ചു 
Previous Post Next Post