മുഖ്യമന്ത്രിയുടെ പേരില്‍ സ്കൂളുകളില്‍ പ്രഭാതഭക്ഷണ പദ്ധതി, ഇനി അറിയപ്പെടുക….


തമിഴ്നാട്ടില്‍ സ്കൂൾ ഭക്ഷണപദ്ധതിയുടെ പേരുമാറ്റി മുഖ്യമന്ത്രി വിജയ്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് കാമരാജിന്‍റെ പേര് നൽകി ഉത്തരവ് വന്നു. മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന പദ്ധതി ഇനി ‘പെരുംതലൈവർ കാമരാജ് പ്രഭാതഭക്ഷണപദ്ധതി’എന്ന് അറിയപ്പെടും. 1956-ൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത് കോൺഗ്രസ് മുഖ്യമന്ത്രിയായ കാമരാജ് ആയിരുന്നു. 2022 സെപ്റ്റംബറിൽ സ്റ്റാലിൻ സർക്കാർ ആണ് ഒന്ന് മുതൽ 5 വരെ ക്ലാസുകളിൽ പ്രഭാതഭക്ഷണ പദ്ധതി തുടങ്ങിയത്. സെപ്റ്റംബർ 17 മുതൽ പദ്ധതി എട്ടാം ക്ലാസ് വരെ വിപുലീകരിക്കുമെന്ന് നിലവില്‍ സർക്കാര്‍ അറിയിച്ചിട്ടുണ്ട്. 19,34,230 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമാണ്. ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ 15,14,274 വിദ്യാർഥികൾ കൂടി പദ്ധതിയുടെ ഭാഗമാകും

Previous Post Next Post