‘ആടിനെ പട്ടിയാക്കുന്നത് പിണറായി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കെ മുരളീധരൻ…


തിരുവനന്തപുരം: പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം എന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്‍റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ട് മാസം പിന്നിടുന്ന യുഡിഎഫ് സർക്കാരിനെതിരെ വ്യാജനിർമ്മിതികളുമായി ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുന്നതെന്നും പ്രതിപക്ഷനേതാവിന്‍റെ ഒരു ഗദ്ഗദം ഫേസ്ബുക്കിൽ കാണാനിടയായി, അതിന് മറുപടി പറയാതെ പോകുന്നത് യുഡിഎഫിനെ അധികാരത്തിലെത്തിച്ച പൊതുസമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാകും, രണ്ട് വിഷയങ്ങളെ കൂട്ടികെട്ടിയാണ് പിണറായി വിജയൻ ആടിനെ പട്ടിയാക്കുന്നത്. ആദ്യത്തേത് പൊതിച്ചോറ് നിരോധിക്കുന്നുവെന്നും രണ്ടാമത്തേത് പകർച്ചവ്യാധി പടർന്നു പിടിച്ച് ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

Previous Post Next Post