
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ഡിസിസി അധ്യക്ഷനും എംഎൽഎയുമായ കെ. പ്രവീൺകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
പരാതി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കെ.സിക്കെതിരായ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് പ്രവീൺ കുമാർ നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേരളത്തിൽ കോൺഗ്രസ് എംഎൽഎമാരെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് അദ്ദേഹമെന്നും അദ്ദേഹത്തെ ബോധപൂർവം ടാർഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം വിമർശനമുന്നയിക്കുകയുണ്ടായി