
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സഫർ എന്ന ഹോട്ടലാണ് ഗുണ്ടകൾ ആക്രമിച്ചത്. ഒരാൾ സിഗരറ്റ് വാങ്ങിയശേഷം തർക്കം വന്നതോടെ മൂന്നുപേരെ വിളിച്ചുവരുത്തുകയായിരുന്നു. കാറിൽ വന്ന മൂന്നംഗ സംഘം ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ കടയ്ക്ക് നാശനഷ്ടമുണ്ടായി.