പാക് അധിനിവേശ കശ്മീരിൽ വൻ പ്രക്ഷോഭം; തെരുവിലിറങ്ങി ആയിരങ്ങൾ, പിന്മാറി പാക് സേന, ഒരാൾ കൊല്ലപ്പെട്ടു




റാവലകോട്ട് : പാക് അധിനിവേശ കശ്മീരിൽ ഞായറാഴ്ച വൻ പ്രക്ഷോഭം. മേഖലകളിലെ ഉപരോധം അവസാനിപ്പിക്കുക, ആശയവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക, തടവിലാക്കപ്പെട്ട നേതാക്കളെ വിട്ടയക്കുക, 38 ഇന കരാർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്.

അൻബ് മേഖലയിൽ പ്രക്ഷോഭകാരികൾക്കുനേരെ പോലീസും പാക് റേഞ്ചേഴ്സും കണ്ണീർവാതകം പ്രയോഗിക്കുകയും വെടിവെയ്പ്പ് നടത്തുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായി. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ നടന്ന വെടിവെയ്പ്പിലും കണ്ണീർവാതക പ്രയോഗത്തിലും നാല് യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.

പാക് അധിനിവേശ കശ്മീരിലുടനീളം പാകിസ്താൻ വിരുദ്ധ പ്രക്ഷോഭം ശക്തമാകുകയാണ്. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം പാക് ഭരണകൂടത്തിനെതിരായ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമാണ്.
أحدث أقدم