ഡിവൈഎഫ്ഐ ജില്ലാ സമ്മേളന വിളംബരവുമായി ഗ്രാമോത്സവം നാടൻ പന്തുകളി മെഗാ ഫൈനൽ അഞ്ചിന്


മീനടം : - ജൂലൈ 9, 10, 11 തീയതികളിൽ പാലയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി
ഡിവൈഎഫ്ഐ  മീനടം മേഖല കമ്മിറ്റിയും കേരള നേറ്റീവ് ബോൾ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗ്രാമോത്സവം' നാടൻ പന്തുകളി ടൂർണമെന്റിന്റെ മെഗാ ഫൈനൽ ഞായറാഴ്ച (ജൂലൈ 5) നടക്കും. ഉച്ചയ്ക്ക് രണ്ടിന് മീനടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് കലാശപ്പോരാട്ടം. അഞ്ചേരിയും മീനടവും കിരീടത്തിനായി നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ കായികപ്രേമികൾക്ക് അത് ആവേശവിരുന്നാകും.

Previous Post Next Post