
ശബരിമല നെയ് ക്രമക്കേടിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തെന്നായിരുന്നു ക്ഷീര വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തിര നിയമ നടപടി വേണമോ എന്ന് അറിയിക്കാനുമാണ് നിർദ്ദേശം. ഗുണമേന്മ കുറഞ്ഞ നെയ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മന്ത്രി നിർദേശിച്ചു.