പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സന് മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റ് പോലിസ്. ചേര്‍ത്തല പോലിസ് പിടിച്ചെടുത്ത മുന്തിയ ഇനം കാറുകള്‍ക്കൊപ്പം ആഡംബര കാരവാനും പോലിസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ മുംബൈയിലെ സിനിമ നടിയുടെ പേരിലുള്ള വാഹനവും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ലേലം നടത്തിയെങ്കിലും രേഖകള്‍ കൈമാറുന്നതിലെ കാലതാമസം കാരണമാണ് വാഹനങ്ങള്‍ കൊണ്ടുപോകുന്നത് വൈകിയത്.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലിന്റെ ആഡംബര വാഹനങ്ങള്‍ ആക്രി വിലയ്ക്ക് വിറ്റ് പോലിസ്
ജോവാൻ മധുമല
0
Tags
Top Stories