പാമ്പാടി : പാമ്പാടിയിലെ മണ്ണ് മാഫിയയ്ക്ക് മൂക്കുകയർ ! ലംഘനം ഉണ്ടെങ്കിൽ റോയൽറ്റിയുടെ മൂന്നിരട്ടി തുക പിഴയായി ചുമത്താൻ പഞ്ചായത്ത്
കെട്ടിട നിർമാണത്തിന് ലാൻഡ് ഡെവലപ്പ്മെന്റ് പെർമിറ്റ് എടുത്തവർ അനുമതിയിൽ പറഞ്ഞിട്ടുള്ളതിൻ പ്രകാരം ഒരു വർഷത്തിനകം കെട്ടിട നിർമാണം ആരംഭിച്ചിട്ടുണ്ടോ എന്നും അനുവദിച്ചുട്ടുള്ളതിൽ അധികം അളവിലോ അനുവദിക്കാത്ത പ്രദേശത്തു നിന്നോ മണ്ണ് നീക്കിയിയിട്ടുണ്ടോ എന്നും പരിശോധിക്കും. കരാർ ലംഘനം ഉണ്ടെങ്കിൽ റോയൽറ്റിയുടെ മൂന്നിരട്ടി തുക പിഴയായി ചുമത്തും.