നാലു ലക്ഷത്തിൻ്റെ മാല മോഷ്ടിച്ച് ഫ്ലാഷ് ടാങ്കിൽ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയിൽ



സ്വർണമാല മോഷ്ടിച്ച കേസിൽ ഹോം നഴ്‌സ് അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63)യെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. വൃദ്ധൻ്റെ കഴുത്തിൽ കിടന്ന് നാലു ലക്ഷം രൂപ വില വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മാല ബാത്ത് റൂമിലെ ഫ്ലാഷ് ടാങ്കിൽ ഒളിപ്പിച്ചു. അന്വേഷണത്തിൽ ഇത് കണ്ടെടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണിവർ.

എസ്ഐ വിക്കി ജോസഫ്, സീനിയർ സിപിഒ മാരായ പ്രദീഷ്, സനിൽ സിപിഒമാരായ സ്വാതി, വിനീഷ്, ജിംസൻ അന്വേഷണ സംഘം സംഘത്തിലുണ്ടായിരുന്നു

Previous Post Next Post