കോട്ടയം പുതുപ്പള്ളി കൊച്ചാലുംമൂട് നെരപ്പേപ്പടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം


കോട്ടയം : പുതുപ്പള്ളി കൊച്ചാലുംമൂട് നെരപ്പേപ്പടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.ഇന്ന് രാവിലെ 7:30 യോടു കൂടിയായിരുന്നു അപകടം. എതിർ ദിശയിലൂടെ എത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി വീട്ടിലേക്ക് ഇടിച്ചുകയറിയത് എന്നാണ് കാർ യാത്രക്കാരൻ പറയുന്നത്. അപകടസമയം വീടിന്റെ മുൻഭാഗത്ത് ആരും ഉണ്ടാവാതിരുന്നത് കാരണം വലിയ അപകടമാണ് ഒഴിവായത്. രാവിലെ സമയങ്ങളിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ബസ് കയറാൻ നിൽക്കുന്ന സ്ഥലം കൂടിയാണ് ഇത്.അപകടത്തിൽ വീടിന്റെ മുൻഭാഗവും കാറും പൂർണ്ണമായും തകർന്നു.
Previous Post Next Post