ക്രമക്കേടാരോപണം വ്യാപകം, പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം…





തിരുവനന്തപുരം : ക്രമക്കേടാരോപണം ഉയർന്ന സാഹചര്യത്തിൽ പി എസ് സിയുടെ കൂടുതൽ പരീക്ഷകളിലേക്ക് അന്വേഷണം നടത്താൻ തീരുമാനം. ഒരു പരീക്ഷയുടെ കൂടി വിവരങ്ങൾ ക്രൈംബ്രാഞ്ച് എസ് ഐ ടി സംഘം പി എസ് സിയോട് തേടി. പിന്നോക്കവികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റ് നിയമത്തിന്റെ വിവരങ്ങളാണ് തേടിയത്. ഈ നിയമനത്തിൽ പരാതികൾ വ്യാപകമായി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. പിഎസ്‍സി ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് ഇന്ന് പരിശോധന തുടരും.
Previous Post Next Post