അമ്പലപ്പുഴ: ആലപ്പുഴയില്‍ ജി സുധാകരന്‍-സിപിഐഎം പോര് തുടരുന്നു. ജി സുധാകരന്റെ നാവില്‍ ആണി അടിക്കേണ്ടി വരുമെന്ന് സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞു. കഴുത ചില സമയത്തൊക്കെ കരഞ്ഞ് തീര്‍ക്കാറുണ്ട്. കഴുതയെപ്പോലെ കരഞ്ഞു തീര്‍ക്കുകയാണ് സുധാകരനെന്ന് ശ്യാംജി ആരോപിച്ചു. ചില ഊച്ചാളി കോണ്‍ഗ്രസുകാരാണ് സുധാകരന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്നത്. സുധാകരന്‍ പിരിച്ച കോടികളുടെ കണക്ക് നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം.അതിന് മറുപടി പറയാതെ മാറി നില്‍ക്കുകയാണ് സുധാകരനെന്നും ശ്യാംജി കൂട്ടിച്ചേര്‍ത്തു. ജി സുധാകരന്റെ എംഎല്‍എ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു ശ്യാംജി.
കഴുതയെപ്പോലെ കരഞ്ഞു തീര്‍ക്കുകയാണ് സുധാകരന്‍, നാവില്‍ ആണി അടിക്കേണ്ടി വരും’…പോര് കടുപ്പിച്ച് സിപിഐഎം
Deepak Toms
0
Tags
Top Stories