വി എസിൻ്റെ ഓർമ്മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങി




വിഎസിന്റെ ഓര്‍മക്കുറിപ്പുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. ‘കള്ളന്‍ വിജയന്‍’ എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓര്‍മക്കുറിപ്പ്.

കെ വി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓര്‍മക്കുറിപ്പുകള്‍ ഉള്ളത്. വാരാന്തപ്പതിപ്പ് ഇത്തവണ സമയത്ത് ഇറങ്ങാത്തത് വിവാദമായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലമാണ് വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തതെന്ന് ദേശാഭിമാനി റഡിസന്റ് എഡിറ്റര്‍ എം സ്വരാജ് ഉള്‍പ്പെടെ ഇന്നലെ വിശദീകരണം നല്‍കിയത്.

തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് നാടക പ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ ലേഖനം വാരാന്തപ്പതിപ്പില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ദേശാഭിമാനിയില്‍ നിന്നും വിളിച്ചവര്‍ ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നല്‍കിയെന്നും വിജയന്‍ പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിജയന്‍ പ്രതികരിച്ചു. കള്ളന്‍ വിജയന്‍ എന്ന് പറയുന്ന ഒരു ലേഖനമേ ഇല്ലെന്നും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായി രുന്നു എം സ്വരാജ് പറഞ്ഞത്.
أحدث أقدم