ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും


ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാർട്ടിന്റെ വരവ്, നിലവിൽ വിപണി ഭരിക്കുന്ന സൊമാറ്റോയ്ക്കും (Zomato) സ്വിഗ്ഗിക്കും (Swiggy) വലിയ ഭീഷണിയാകും.

Previous Post Next Post