മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പം….നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍…


മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമല്ല എന്ന പ്രചരണം നടക്കുന്നു. യുവാക്കൾക്ക് കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ തൊഴിൽ അവസരങ്ങളും സ്റ്റാർട്ടപ്പുകളും വിദ്യാഭ്യാസ മേഖലയിൽ വികസനവും കൊണ്ടുവന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിജെപിക്ക് സങ്കടമുണ്ട്. സമരം ചെയ്യാനുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

യുവാക്കൾക്ക് വേണ്ടി മോദി സർക്കാർ ചെയ്തിട്ടുള്ള കാര്യങ്ങൾ മറ്റാരും ഇതുവരെയും ചെയ്തിട്ടില്ല. പക്ഷെ അതിന് പകരമായി ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു. ചോദ്യപേപ്പർ ചോർത്തിയത് തയ്യാറാക്കിയ അധ്യാപകനാണ്. കുട്ടികൾ പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷെ സമരം മറ്റു ചിലർ മുതലെടുക്കുന്നു. അക്രമം നടത്തുന്നു, ജനാധിപത്യപരമായി പ്രതിഷേധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
Previous Post Next Post