സംസ്ഥാനത്ത് റേഷൻ കടകളുടെ ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതം…


        
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. രാവിലെ മുതൽ തന്നെ സാങ്കേതിക തകരാർ മൂലം ഇ-പോസ് മെഷീനുകൾ പ്രവർത്തിക്കാതായതോടെ ഉച്ചയ്ക്ക് 12 മണി വരെയുള്ള റേഷൻ വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. രാവിലെ റേഷൻ സാധനങ്ങൾ വാങ്ങാനായി കടകളിലെത്തിയ കാർഡുടമകൾ സാധനങ്ങൾ ലഭിക്കാതെ നിരാശരായി മടങ്ങേണ്ടി വന്നു. സാങ്കേതിക തകരാർ ഉടൻ പരിഹരിച്ചില്ലെങ്കിൽ വൈകുന്നേരത്തെ റേഷൻ വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും പൊതുജനങ്ങളും.

അതേസമയം, ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത വെള്ള, നീല (പൊതുവിഭാഗം) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനായി അർഹരായ മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ https://ecitizen.civilsupplieskerala.gov.in/ എന്ന സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ റേഷൻ കാർഡുകൾക്ക് അർഹതയുണ്ടായിട്ടും ഇതുവരെ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം
Previous Post Next Post