ഒമാനിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു; മലയാളി യുവതിക്ക് ദാരുണാന്ത്യം...


സലാല ഒമാനിലെ സലാല -ഹൈമ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷഹന (24) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഭർത്താവ് മുഹമ്മദ് ഷാനിദ് (31), കൂടെ യാത്ര ചെയ്തിരുന്ന മുഹമ്മദ് അനസ് പൂളക്കൽ (26) എന്നിവർക്ക് പരുക്കേറ്റു.


ഇവരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഹൈമയിൽ സൈൻ ബോർഡ് ജോലികൾ പൂർത്തിയാക്കി തിരിച്ചുവരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മസ്കത്തിലെ സീബിൽ പ്രവർത്തിക്കുന്ന 'ഫാൽക്കൺ ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരുക്കേറ്റ മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷഹന സന്ദർശന വീസയിൽ ഒമാനിലെത്തിയത്

Previous Post Next Post