വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം. കടവൂർ കുതിരക്കടവിലാണ് സംഘർഷമുണ്ടായത്. കുത്തേറ്റ് റോഡിൽ വീണ രാജുവിനെ നാട്ടുകാർ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുതിരകടവ് സ്വദേശികളും സഹോദരങ്ങളുമായ ശ്യാം, മഹേഷ് എന്നിവരെ അഞ്ചാലുംമൂട് പോലീസ് ചോദ്യം ചെയ്തു വരികയാണ്.