വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടിൽ ഇടംപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. സഭയിൽ നീറ്റ് ഉൾപ്പടെ യുവത്വത്തിൻ്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്ന് അദേഹം വ്യക്തമാക്കി. വിദ്യാർഥികളെ രാഷ്ട്രീയം കളിക്കാനുള്ള കാഴ്ചവസ്തുക്കൾ ആക്കരുതെന്ന് ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് വിട്ടയച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.