
കേരളത്തിന്റെ തൊട്ടടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ ഗുരുതരമായ റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ഈ ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങളും രേഖകളും ഡാർക്ക് വെബിൽ ചോർന്നതായാണ് അന്താരാഷ്ട്ര സുരക്ഷാ വിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്. ‘വേൾഡ് ലീക്‌സ്’ (World Leaks) എന്ന അന്താരാഷ്ട്ര റാൻസംവെയർ ഹാക്കർമാരാണ് ഈ വൻ സൈബർ കൊള്ളയ്ക്ക് പിന്നിൽ. കൂടംകുളം ആണവനിലയത്തിന്റെ നിർമ്മാണ പങ്കാളികളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ സെർവറുകളിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നിട്ടുള്ളത്.