
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകൾ ഡിജിറ്റലാക്കാൻ നീക്കം. വഴിപാട് ഉൾപ്പെടെ ഡിജിറ്റലാക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായി 17 ബാങ്കുകളുമായി ചർച്ചകൾ നടത്തിയെന്നും ബോർഡ് പ്രസിഡന്റ് കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വഴിപാടിന് പുറമേ ഭണ്ഡാരം, മുറി ബുക്കിങ് ഉൾപ്പടെ ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സാധനസാമഗ്രഹികൾ വാങ്ങുന്നത് ഉൾപ്പെടെ ഡിജിറ്റലാക്കാനാണ് ശ്രമിക്കുന്നത്. ശബരിമലയിൽ വിജയകരമായാൽ എല്ലാ ക്ഷേത്രങ്ങളിലും വ്യാപിപ്പിക്കണമെന്നാണ് കരുതുന്നത്. ഈ സീസണിൽ തന്നെ ശബരിമലയിൽ ഈ സംവിധാനം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തിൽ മറ്റു ക്ഷേത്രങ്ങളിൽ കൊണ്ടുവരാനും ആലോചനയുണ്ടെന്നും’- കെ ജയകുമാർ പറഞ്ഞു.