
കോഴിക്കോട് അർജന്റീനയുടെ വിജയാഘോഷത്തിനിടെ അപകടം. പടക്കം പൊട്ടിക്കുന്നതിനിടയിൽ യുവാവിന്റെ കൈവിരലുകൾ അറ്റു. ചക്കും കടവ് സ്വദേശി മുഹമ്മദ് സഹദിന് ( 22 ) ആണ് പരുക്കേറ്റത്. സഹദിന്റെ ഇടത് കയ്യിലെ വിരലുകളാണ് അറ്റത്. അബദ്ധത്തിൽ പടക്കം കയ്യിൽ വച്ച് പൊട്ടുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.