നീറ്റ് പരീക്ഷ പൂർണമായും ഒഴിവാക്കണം... നിലപാട് കടുപ്പിച്ച് ടി വി കെ




നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും തമിഴ്‌നാട്ടിൽ ഭരണത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ). മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടി വി കെ ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്ന് ടി വി കെ നേതാക്കൾ പറഞ്ഞു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു
Previous Post Next Post