പഞ്ചായത്ത് കെട്ടിടത്തിൽ യോഗത്തിനിടെ ഫാൻ പൊട്ടി വീണു…കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു


        

പത്തനംതിട്ട: കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സി ഡി എസ് യോഗത്തിനിടെ ഫാന്‍ ഊരി പൊട്ടി കുടുംബശ്രീ അംഗത്തിന് പരിക്കേറ്റു. കോന്നി സ്വദേശി സന്ധ്യക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഹാളിലെ സീലിംഗ് ഫാന്‍ പെട്ടന്ന് പൊട്ടി സന്ധ്യയുടെ തലയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ സന്ധ്യയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സന്ധ്യയെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിക്കുന്നത്. കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്നത് പഴക്കമേറിയ കെട്ടിടത്തിലാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളുടെ കാലപ്പഴക്കമാണ് അപകടകാരണമെന്നും പുതിയ ഗ്രാമ പഞ്ചായത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.


        

Previous Post Next Post