ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും..;കണ്ണീരണിഞ്ഞ് മെസി





രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാതെ ലയണൽ മെസി. സ്പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. 

നൂറ്റിപതിനാറാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയ സ്‌പെയിൻ ഒരൊറ്റ ഗോളിലൂടെ മത്സരം സ്വന്തമാക്കിയിരുന്നു. അതേസമയം സമയം കരിയറിലെ മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇന്ന് ഫൈനൽ കളിക്കാൻ ഇറങ്ങിയത്. 

ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയാണ് മെസി. ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്‌ചവച്ചത്.
Previous Post Next Post