അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. അമേരിക്കയുടെ LUCAS എന്ന ആളില്ലാ യുദ്ധ ഡ്രോൺ തങ്ങളുടെ നാവികസേനയുടെ വ്യോമപ്രതിരോധ വിഭാഗം വെടിവെച്ച് തകർത്തതായാണ് ഇറാൻ സൈന്യം അറിയിച്ചത്. തകർന്നതായി അവകാശപ്പെടുന്ന ഡ്രോണിന്റെ ചിത്രം ഇറാൻ്റെ ദേശീയ ഏജൻസിയായ ഇർ‌ന പുറത്തുവിട്ടിട്ടുണ്ട്. ഇറാന്റെ തെക്കൻ മേഖലയിലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ആത്മഹത്യാ ആക്രമണ ശേഷിയുള്ള ആളില്ലാ യുദ്ധവിമാനമാണ് LUCAS ഡ്രോൺ. ഈ വർഷം ആദ്യം മുതൽ ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്ക ഇത് ഉപയോഗിച്ചുവരികയാണെന്നാണ് ഇറാന്റെ ആരോപിക്കുന്നത്.