
ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പി ലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ലഹ രിക്കടത്ത് സംഘത്തിലെ പ്രധാ നിയെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. പെരിന്തല്‍മണ്ണ ചെമ്മലശ്ശേരി സ്വദേശി മല്ലിറ്റിയില്‍ വീ ട്ടില്‍ ഹൈദരാലിയാണ് (23) അ റസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം ചെമ്മലശ്ശേരിയില്‍നിന്നാ ണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പറമ്പ് സ്വദേശി അ ഷ്ഫാക്കിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരി ശോധനയില്‍ 16 ഗ്രാം എം. ഡി.എം.എയാ ണ് പിടിച്ചെടു ത്തത്. കേസി ലെ പ്രധാനി യാണ് ഹൈദരാലിയെന്ന് പൊലീസ് വ്യക്തമാ ക്കി. 77 ഗ്രാം എം.ഡി.എം.എയു മായി പുലാമന്തോള്‍ സ്വദേശിയെ പിടികൂടിയ കേസുമായി ബന്ധമു ണ്ടെന്ന് കണ്ടെത്തിയതിനെത്തു ടര്‍ന്ന് കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിനെ ശനിയാഴ്ച കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.