
കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനം മുഴുവൻ നിലവിൽ ഓറഞ്ച് അലർട്ടാണ് നൽകിയത്. പല മേഖലകളിലായി വ്യത്യസ്ത അളവിൽ കനത്ത മഴ ലഭിക്കുന്നതിന് കാരണം ഓഫ്ഷോർ ഡ്രോപ്പ് വാൾ എന്ന പ്രതിഭാസമാണെന്നും നിലവിൽ ഈ പ്രതിഭാസം വടക്കൻ കേരളത്തിൽ മാത്രമാണെന്നും ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ഡോ നരേഷ് പറഞ്ഞു.