ടിക്കറ്റ് പ്രതിസന്ധിക്ക് പരിഹാരമായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ


വരാനിരിക്കുന്ന ഓണം ഉത്സവക്കാലത്തെ തിരക്കും നിലവിലെ ടിക്കറ്റ് പ്രതിസന്ധിയും നേരിടാൻ ബെംഗളൂരു മലയാളികൾക്ക് കൈത്താങ്ങുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം. ഐടി നഗരമായ ബെംഗളൂരുവിൽ നിന്നും കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മലയാളി യാത്രക്കാരെ സഹായിക്കുന്നതിനായി എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ഓഗസ്റ്റ് മാസം അവസാനം വരെ നീട്ടി. സൗത്ത് വെസ്റ്റേൺ റെയിൽവേ പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് വരാനിരിക്കുന്ന ഓണം സീസണിലെ യാത്രാ ക്ലേശത്തിന് വലിയ തോതിൽ ആശ്വാസമേകും.

ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുന്ന ഓണം തിരക്ക് മുന്നിൽക്കണ്ട് മാസങ്ങൾക്ക് മുൻപേ തന്നെ ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. ടിക്കറ്റ് പ്രതിസന്ധി മൂലം നാട്ടിലേക്ക് വരാൻ മറ്റ് വഴികളില്ലാതെ ആശങ്കയിലായിരുന്ന ബെംഗളൂരു, ഹുബ്ബള്ളി മേഖലകളിലെ മലയാളികൾക്ക് ഈ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി നീട്ടിയത് ബദൽ യാത്രാ സൗകര്യമൊരുക്കും.

Previous Post Next Post